കുറ്റ്യാടി: കടന്തറപ്പുഴയിൽ പരിശീലനത്തിനിടയിൽ രണ്ടു കയാക്കിങ് താരങ്ങൾ മലവെള്ളപ്പാച്ചിലിൽപെട്ട് മരിച്ചു. മൂന്നു പേർ രക്ഷപ്പെട്ടു. മരുേതാങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്കിലാണ് അപകടം. ഞായറാഴ്ച ഉച്ചക്ക ് 12 മണിക്ക് കയാക്കിങ് പരിശീലനത്തിനായി ഫൈബർ വഞ്ചികളിൽ പോകുന്നതിനിടയിൽ ബംഗളൂരു സൂൽത്താൻപല്യയിലെ നന്ദനത്തിൽ നവീൻഷെട്ടി (40), ആലപ്പുഴ സ്വദേശി എൽവിൻ ലോനാൻ (42) എന്നിവരാണ് മലവെള്ളപ്പാച്ചിലിൽ പെട്ട് മരിച്ചത്. മണി സന്തോഷ് (ബംഗളൂരു), അമിത്പാപ്പ (ഉത്തരാഖണ്ഡ്), ബാബു പ്രീത് (ഡൽഹി) എന്നിവർ രക്ഷപ്പെട്ടു. ഇതിൽ എൽവിൽ ലോനാെൻറ മൃതദേഹം അരക്കിലോമീറ്റർ താഴെ ചെമ്പനോട കള്ള്ഷാപ്പിനു സീമീപം കടവിൽ നിന്നും നവീൻ ഷെട്ടിയുടേത് ഒരു കിലോമീറ്റർ അകലെ അമ്യാംമണ്ണിൽനിന്നും കണ്ടെടുത്തു. കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച രാവിലെ ഒമ്പതിന് എക്കൽ വൈദ്യുതി പവർസ്റ്റേഷൻ റോഡിൽ തൂക്ക്പാലത്തിന് സമീപമാണ് നാലു വഞ്ചികളിലായി ഇവർ പുഴയിൽ ഇറങ്ങുന്നത്. അരക്കിലോമീറ്റർ സഞ്ചരിച്ച ഇവർ സെൻറർമുക്കിന് സമീപം കടവിൽ എത്തിയപ്പോൾ വനത്തിലുണ്ടായ കനത്ത മഴകാരണം മലവെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഒരു വഞ്ചി മറിഞ്ഞപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റെയാളുടെ വഞ്ചിയും ഒഴുക്കിൽ പെട്ടു എന്നാണ് നാട്ടുകാർ പറയുന്നത്. അപകടം മനസ്സിലാക്കി മറ്റു രണ്ടു വഞ്ചികൾ കരക്ക് അടുപ്പിക്കാനായതിനാലാണ് മറ്റുള്ളവർ രക്ഷപ്പെട്ടത്. നാട്ടുകാരായ രക്ഷാപ്രവർത്തകരാണ് ഇരു മൃതദേഹങ്ങളും പുറത്തെടുക്കുന്നത്.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കയാക്കിങ് ക്ലബിലെ അംഗങ്ങളായ അഞ്ചംഗ സംഘം ശനിയാഴ്ച ഇരിട്ടി മണക്കടവിൽ പരിശീലനം നടത്തിയിരുന്നു. അവിടുന്ന് കോടഞ്ചേരിയിലെത്തി മുറിയെടുത്ത് താമസിച്ചു. തുടർന്നാണ് ജീപ്പിൽ വഞ്ചികളും മറ്റ് ഉപകരണങ്ങളുമായി എക്കലിൽ എത്തുന്നത്. തൊട്ടിൽപാലം പൊലീസ് കേസെടുത്തു. രക്ഷപ്പെട്ട മൂന്നു പേരിൽനിന്ന് മൊഴിയെടുത്തു. ആർ.ഡി.ഒ അബ്ദുറഹ്മാൻ, വടകര തഹസിൽദാർ രവീന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ കുറ്റ്യാടി സി.െഎ സുനിൽ കുമാർ, തൊട്ടിൽപാലം എസ്.െഎ പി.കെ. ജിതേഷ്കുമാർ എന്നിവർ ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കർണാടക ബാഡ്മിൻറൻ അസോസിഷേൻ മെംബർ കൂടിയാണ് നവീൻ െഷട്ടി. ആലപ്പുഴ സ്വദേശി എൽവിൻ ലോനൻ ബംഗളൂരുവിൽ സ്ഥിരം താമസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.