അടൂര്‍: അടൂർ ബൈപാസിൽ ദിശ തെറ്റി വന്ന ബെന്‍സ് കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അടൂര്‍ സ്വദേശി ടോം സി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി ഏഴുമണിയോടെ ബൈപാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം.
ഇവിടെ ചായക്കടയില്‍ ചായ കുടിക്കാനെത്തിയ ഏഴംകുളം സ്വദേശിയായ സുഹൃത്തിന്റെ ബൈക്കുമായി ജിത്തുവും ടോമും കരുവാറ്റ സിഗ്‌നല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ, കരുവാറ്റ സിഗ്‌നല്‍ ഭാഗത്തുനിന്നും ബൈപാസിലേക്ക് തെറ്റായ ദിശയിലേക്ക് വന്ന ബെന്‍സ് കാര്‍ ടോമും ജിത്തുവും സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും അടൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. അടൂര്‍ പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.