മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു; ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശിനി അജിത, ചെന്നൈ സ്വദേശി ശ്രീനിവാസന്‍ എന്നിവര്‍ തന്നെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണഅ  ഡി.എ.ന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച ഡി.എൻ.എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പാലക്കാട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചവ തന്നെയെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28, 29 തിയതികളിലാണ് മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം നാല് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ കാര്‍ത്തിക്, മണിവാസകം എന്നിവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല കളക്ടര്‍ക്കാണ്.

ഏറ്റുമുട്ടൽ ഏറെ വിവാദമായിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നെതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട രണ്ടു മാവോയിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.