തിരുവനന്തപുരം: ഹൗസിങ് ബോർഡിെൻറ ഗൃഹശ്രീ പാർപ്പിട പദ്ധതി പ്രകാരം സന്നദ്ധസംഘടനകൾക്ക് വീടൊന്നിന് രണ്ട് ലക്ഷം രൂപ സബ്സിഡി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്ന സഹകരണ സംഘം സഹകാരികൾക്ക് ചികിത്സാസഹായം നൽകാൻ പുതിയ പദ്ധതിക്ക് അഞ്ച് കോടിയും വകയിരുത്തി.
മറൈൻ ഡ്രൈവിൽ ഹൗസിങ് ബോർഡിെൻറ 17.9 ഏക്കർ ഭൂമിയിൽ സ്റ്റാർ ഹോട്ടലും വാണിജ്യ കെട്ടിടവും ഒാഫിസും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രദർശന നഗരി.കലവൂരുള്ള ഹൗസിങ് ബോർഡിെൻറ 6.5 ഏക്കർ ഭൂമി ആലപ്പുഴ വികസനപരിപാടിയുടെ ഭാഗമായി വിപണിവിലയ്ക്ക് ഏറ്റെടുക്കും.
കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡെവലപ്മെൻറ് സ്ഥാപിക്കുന്നതിന് ഏഴ് കോടി.പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ള 269.75കോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം.വനങ്ങളുടെ പുനരുജ്ജീവനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും 47 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.