ചെറുവത്തൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മാരകമായി കുത്തിപ്പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. നാട്ടുകാരും ജാനകി ടീച്ചറുടെ ശിഷ്യരുമായ പുലിയന്നൂരിലെ വിശാഖ് (25), റിനീഷ് (27) എന്നിവരെയാണ് നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തിലെ മുഖ്യ പ്രതി അരുൺ (25) ഒരുമാസം മുമ്പ് വിദേശത്തേക്ക് കടന്നു.
പണത്തിനുവേണ്ടിയാണ് കൊലപാതകവും കവർച്ചയും നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കവർച്ച ചെയ്ത സ്വർണത്തിൽ ഒരു ഭാഗം ഫെബ്രുവരി 15ന് കണ്ണൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. 19ന് ജ്വല്ലറി ഉടമ പൊലീസിന് നൽകിയ വിവരത്തെ തുടർന്നാണ് പ്രതികൾ വലയിലായത്. സ്വർണംവിറ്റതിെൻറ രസീതി വിശാഖിെൻറ വീട്ടിൽനിന്ന് ലഭിച്ചതും പ്രതികൾ ഇവരാണെന്ന് ഉറപ്പിക്കുന്നതിലേക്ക് നയിച്ചു.
കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് ജാനകി കൊല്ലപ്പെട്ടത്. അന്യസംസ്ഥാനങ്ങളിലടക്കം നീണ്ട അന്വേഷണം അവസാനം പുലിയന്നൂരിലും ചീമേനിയിലുമാണ് കേന്ദ്രീകരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രഫഷനല്‍ സംഘങ്ങളെയും നാട്ടുകാരെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.