കട്ടപ്പന: ഇരട്ടയാറ്റിൽ അന്തർ സംസ്‌ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു പേരെ കഴുത്തറുത്തു കൊന്നു. ഝാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷുക്ക് ലാലിൻെറ ഭാര്യ വാസന്തി തലയിൽ വെട്ടേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കൂടെ താമസിച്ചിരുന്ന മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളിയായ ഝാർഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) പൊലീസ് പിടിയിലായിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡി വൈ.എസ്.പി എൻ.സി രാജ്‌മോഹൻ ഉൾപ്പെടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
കട്ടപ്പനക്കടുത്തു വലിയതോവാളയിൽ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊഴിലാളികൾ തമ്മിലുണ്ടായ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പണത്തെക്കുറിച്ച് ഉണ്ടായ തർക്കം സംഘട്ടനത്തിലെത്തുകയും തുടർന്ന് ബാസ്കി രണ്ട് പേരെയും കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ തലയിൽ വെട്ടേറ്റത്.
സംഭവത്തിന് ശേഷം ഏലക്കാട്ടിൽ ഒളിച്ച പ്രതിയെ പൊലീസ് ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.