കാഞ്ഞങ്ങാട് (കാസർകോട്): എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ടു കുട്ടികൾകൂടി മരണത്തിന് കീഴടങ്ങി. അസുഖംബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി അമേയയും 11കാരൻ മുഹമ്മദ് ഇസ്മാഈലുമാണ് മരിച്ചത്.
തായന്നൂർ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകളാണ് അമേയ. തിങ്കളാഴ്ച പനി ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയിൽ രക്തം കട്ട പിടിച്ചതും കിഡ്നി തകരാറിലായതുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു മുഹമ്മദ് ഇസ്മാഈൽ. നീലേശ്വരം തൈകടപ്പുറത്തെ മൊയ്തുവിെൻറയും മാണിക്കോത്ത് മഡിയനിലെ മിസിരിയയുടെയും മകനാണ്. മംഗളൂരു ആശുപത്രിയിലാണ് മരണം. മാവുങ്കാൽ റോട്ടറി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിയാണ്. സഹോദരിമാർ: ഫാത്തിമ, ശംല, റൈഹാന, ഹാജറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.