നിലമ്പൂർ: നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ ഇരുൾകുന്ന് വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ പൂജാരിയുൾപ്പെടെ രണ്ടു പേർകൂടി പിടിയിൽ. അകമ്പാടം ഇടിവണ്ണ സ്വദേശി മാങ്ങാട്ടിരി നന്ദന് എന്ന സുനില്‍കുമാര്‍ (50), പന്നിപ്പാറ വി.കെ പടി സ്വദേശി അക്കരമ്മൽ ഹംസ (42) എന്നിവരെയാണ് നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ കെ.ജി. അന്‍വറും സംഘവും പിടികൂടിയത്.
പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി. മുഖ്യപ്രതി ഒളിവിലാണ്. മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. ഗിരീശൻ, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.എം. സുരേഷ്, പി. മാനുക്കുട്ടന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എ.കെ. രമേശന്, കെ. സതീഷ് കുമാര്‍, കെ.എന്‍. ഹരീഷ്, ആന്റണി തോമസ്, എം.വി. പ്രജീഷ്, ഈശ്വർ പ്രതാപ്, സനോജ് കുമാര്‍, കെ.പി. ലോലിത, എ. അഭിഷേക് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.