ആനപ്പല്ല് കൈവശം വച്ചതിന് പിടിയിലായ രാജൻ കുഞ്ഞ് തമ്പിയും എസ്. മനോജും

ആനപ്പല്ല് കൈവശം വെച്ചതിന് റാന്നിയിൽ രണ്ടുപേർ പിടിയിൽ

റാന്നി: ആനയുടെ പല്ല് അനധികൃതമായി കൈവശം വെച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇടമൺ കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി(49),തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ് മനോജ്(48) എന്നിവരാണ് പിടിയിലായത്.

ഒാടി രക്ഷപ്പെട്ട പ്രധാന പ്രതി ചെങ്ങന്നൂർ ആല കോലത്തച്ചംപറമ്പില്‍ രാഹുല്‍(28) അടക്കമുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

റാന്നി ഡിവിഷനിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട ചെങ്ങന്നൂർ കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഐ.ടി.ഐ ജങ്ഷനിലെ ആര്യാസ് ഗാർഡൻ ഹോട്ടലിന്റെ പാർക്കിങ്ങ് ഏരിയയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.

നിയമ വിരുദ്ധമായി ആനപ്പല്ല് കൈവശം വെച്ച് വിൽപന നടത്തുന്നുവെന്ന് തിരുവനന്തപുരം വനം ഇൻ്റലിജെൻസിൽ നിന്നും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കരികുളം വനം സ്റ്റേഷൻ അധികൃതര്‍ സ്ഥലത്ത് എത്തുകയായിരുന്നു. വന്യജീവി ഇനത്തിൽപ്പെട്ട ആനപല്ലും, ആനപല്ല് കടത്താൻ ഉപയോഗിച്ച വാഗണ്‍ ആര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ റാന്നി കോടതി മുൻപാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Tags:    
News Summary - Two people arrested in Ranni for possessing elephant ivory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.