മറയൂർ: കെണിവെച്ച് പിടികൂടിയ പുള്ളിമാനെ അറുത്ത് കഷണങ്ങളാക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. രാജകുമാരി മുസയിൽ വീട്ടിൽ ചന്ദ്രബാബു (64), മറയൂർ മൈക്കിൾ ഗിരിയിൽ കറുപ്പസ്വാമി (52) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ ചിന്നവര ഭാഗത്ത് കെണിവെച്ച് പിടികൂടിയ പുള്ളിമാനെ സ്വകാര്യതോട്ടത്തിലെ ഷെഡിൽ മുറിച്ച് ഇറച്ചിയാക്കുമ്പോഴാണ് വനം വകുപ്പ് മറയൂർ കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മാനിന്‍റെ അവശിഷ്ടങ്ങൾ കുഴിച്ചു മൂടിയനിലയിൽ കണ്ടെടുത്തു.
കാന്തല്ലൂർ ഓഫിസർ രാഹുൽലാൽ, മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ കെ. സുനിൽ, സുഭാഷ് കുമാർ, ബിജു ബി. നായർ (ഗ്രേഡ്) കാന്തല്ലൂർ റേഞ്ചിൽ എസ്.എഫ്.ഒമാരായ എം.എം. ഷൈരറജു, പി.സി. ജോബിമോൻ, ബി.എഫ്.ഒമാരായ പി.ബി. ആനന്ദു, നിഷാമോൾ എ.പി, ജെ. ആഷിഫ്, കെ.ഐ. റെനിസ്, വി.പി. ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.