ചെന്നിത്തലയിൽ തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

മാന്നാർ: ചെന്നിത്തലയിൽ തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ചെന്നിത്തല പുത്തൻ കോട്ടക്കകം ഭാഗത്ത് പത്ര ഏജന്റ് ഉൾപ്പെടെ രണ്ട് പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്.

പുത്തൻ കോട്ടക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടക്കകം കുറ്റിയിൽ വീട്ടിൽ കെ. എൻ. തങ്കപ്പൻ എന്നിവർക്കാണ് കടിയേറ്റത്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിൽ തങ്കപ്പനെ നായ്ക്കൽ കാലിൽ കടിച്ച് പരിക്കേൽക്കുകയായിരുന്നു.

തെരുവ് നായുടെ കടിയേറ്റ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പുത്തൻകോട്ടക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർധിച്ച് വരികയാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്.  

Tags:    
News Summary - Two people were bitten by a stray dog ​​in Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.