സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിക്കുന്നു

ക​ലാ​കേ​ര​ള​ത്തി​​ന്‍റെ ക​ണ്ണും ക​ര​ളും ഇനി തലസ്ഥാന നഗരിയിലേക്ക്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: ഇനി അ​ഞ്ചു​നാ​ൾ ക​ലാ​കേ​ര​ള​ത്തി​​ന്‍റെ ക​ണ്ണും ക​ര​ളും തലസ്ഥാന നഗരിയിലെ 25 വേ​ദി​ക​ൾ​ക്ക്​ ചു​റ്റു​മാ​കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കത്തിന് തുടക്കമായി.

കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നുണ്ട്. ഇത് അതിജീവനത്തിന്റെ തെളിവാണ്. ഇത്തരം അതിജീവനങ്ങളുടെ നേര്‍കാഴ്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ടി വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  

ഉദ്ഘടന ചടങ്ങിന് നൃത്തം അവതരിപ്പിക്കാനെത്തിയ വെള്ളാർമല GHSS ലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയോടൊപ്പം

പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടിയാണ് അധ്യക്ഷത വഹിച്ചത്. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസാണ് പതാക ഉയർത്തിയത്. കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെയാണ് മേളക്ക് തുടക്കമായത്.

249 ഇ​ന​ങ്ങ​ളി​ൽ 15000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ്​ വേ​ദി​ക​ളി​ൽ നി​റ​യു​ക. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലു​കാ​ച്ചി​യ​തോ​ടെ ഊ​ട്ടു​പു​ര​യും സ​ജീ​വ​മാ​യിരുന്നു. ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ നൃ​ത്ത​രൂ​പ​ങ്ങ​ളാ​യ മം​ഗ​ലം​ക​ളി, പ​ണി​യ​നൃ​ത്തം, പ​ളി​യ നൃ​ത്തം, മ​ല​പു​ല​യ ആ​ട്ടം, ഇ​രു​ള നൃ​ത്തം എ​ന്നി​വ പു​തി​യ ഇ​ന​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - State School Arts Festival kicks off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.