വയർലെസ്​ ഫ്രീക്വൻസി ദുരുപയോഗം: വനംവകുപ്പ്​ ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം: വയർലെസ്​ ഫ്രീക്വൻസി ദുരുപയോഗം ചെയ്ത വനംവകുപ്പ്​ ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശിച്ചു. ചാലക്കുടി വനം ഡിവിഷന് കീഴിലെ ചായ്പ്പന്‍കുഴി ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍ക്കെതിരെയാണ് നടപടി.

വനം വകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി ദുരുപയോഗം ചെയ്ത് സ്വകാര്യ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ്​ വനം വിജിലന്‍സ് വിഭാഗം അന്വേഷിച്ച്​ കണ്ടെത്തിയത്​.

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ പ്രസ്തുത ഓഫിസില്‍ നിന്നും സ്ഥലംമാറ്റി തുടര്‍ ശിക്ഷണ നടപടി സ്വീകരിക്കാനാണ്​ മന്ത്രി നിർദേശിച്ചിരിക്കുന്നത്​.

Tags:    
News Summary - Misuse of wireless frequency: Action against forest department employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.