വി​ഷ്ണു സു​രേ​ഷ്, വി​ശാ​ൽ ബാ​ബു

എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ച കേസിൽ രണ്ടുപേർ പിടിയിൽ

ചങ്ങനാശ്ശേരി: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ച കേസിൽ രണ്ടുപ്രതികൾ പിടിയിൽ. ഗുണ്ട പനച്ചിക്കാവ് ആറ്റുപുറത്ത് വീട്ടിൽ കണ്ണൻ എന്ന വിശാൽ ബാബു (29), പെരുന്ന പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു സുരേഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയോടുകൂടി പെരുമ്പുഴക്കടവ് ഭാഗത്ത് വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടായ സമയത്ത് ഇതുകണ്ട് വന്ന ജോഷി ഇവരോട് വീട്ടിൽ പോകാൻ പറഞ്ഞതുമൂലം ഉണ്ടായ വിരോധത്തിൽ വിശാൽ ബാബുവും കൂടെയുണ്ടായിരുന്ന സുഹൃത്തായ വിഷ്ണു സുരേഷും ചേർന്ന് എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

വെടിയേറ്റ ജോഷിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുക്കുകയും ചെയ്തു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ ജയകൃഷ്ണൻ, ജോസഫ് വർഗീസ്, ഡെൻസിമോൻ ജോസഫ്, സി.പി.ഒമാരായ സി.ജി. ഷാജി, ഷമീർ, സിബി തോമസ്, മജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Two persons arrested in the case of shooting neighbor with air gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.