കാളികാവ്: വിൽപനക്കായി സൂക്ഷിച്ച രണ്ട് ഇരുതലമൂരികളെ വനം വകുപ്പ് അധികൃതർ പിടികൂടി. കോട്ടക്കലിനടുത്ത് ഒതുക്കുങ്ങലിൽ നിന്നാണ് രഹസ്യ വിവരത്തിെൻറ അടിസ്ഥനത്തിൽ നടന്ന പരിശോധനയിൽ കാളികാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ ഇൻ ചാർജ് യു. സുരേഷ് കുമാറിെൻറ നേതൃത്വത്തിലാണ് ഇവയെ പിടികൂടിയത്.
ഒതുക്കുങ്ങൽ പെരുമ്പള്ളി ടവറിലാണ് കാസർകോട് മലങ്കടവ് സ്വദേശി വി.ജെ. ഗോഡ്സണും സുഹൃത്തും ചേർന്ന് ഇവയെ സൂക്ഷിച്ചിരുന്നത്. കോവിഡ് നിരീക്ഷണാവശ്യത്തിനെന്ന് പറഞ്ഞാണ് സംഘം മുറിയെടുത്തിരുന്നത്.
എന്നാൽ, ഇടക്ക് താമസക്കാരെ കാണാതെ വന്നതോടെ അധികൃതർ മുറി തുറന്ന് പരിശോധന നടത്തിയപ്പോഴാണ് പെട്ടിയിലാക്കിയ ഇരുതലമൂരികളെ കണ്ടത്.
ഒന്നിന് 135 സെൻറീമീറ്ററും രണ്ടാമത്തേതിന് 128 സെൻറീമീറ്ററും നീളമുണ്ട്. സെക്ട്രൽ ഓഫിസർ സി. വിജയൻ, ഡി.എഫ്.ഒമാരായ കൈലാസ്, വൈ. മുത്തലി, ഫോറസ്റ്റ് ഡ്രൈവർ നിർമല എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.