വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഷണ്‍മുഖം (18), തിരുപ്പതി (18) എന്നിവരെയാണ് ഡാമില്‍ കാണാതായത്. അവധിദിവസം ചെലവഴിക്കാന്‍ സഹപാഠികളോടൊപ്പം എത്തിയതായിരുന്നു ഇവർ. 

തമിഴ്‌നാട്ടിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭാഗത്താണ് അപകടമുണ്ടായത്.

വാളയാര്‍ പൊലീസും കഞ്ചിക്കോട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ നടത്തുകയാണ്. 

Tags:    
News Summary - Two students went missing while taking bath in Walayar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.