കൊട്ടിയം: ക്ഷീരകർഷകെൻറ വീടിന് മുന്നിലിരുന്ന സ്കൂട്ടറും ബൈക്കും അർധരാത്രിയിൽ തീവെച്ച് നശിപ്പിച്ചു. തീപിടിത്തത്തിൽ വീടിെൻറ ജനാലകളും മുന്നിൽെവച്ചിരുന്ന വയ്ക്കോലും കത്തിനശിച്ചു. മൈലാപ്പൂര് അജീനാ മൻസിലിൽ അംലാദിെൻറ വീടിന് മുന്നിൽെവച്ചിരുന്ന ഇരുചക്രവാഹനങ്ങളാണ് നശിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീടിെൻറ ജനാലചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദവും തീയുടെ വെളിച്ചവും കണ്ട് വീട്ടുകാർ മുറിയിൽനിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്കും സ്കൂട്ടറും കത്തുന്നത് കണ്ടത്. വീടിെൻറ മുൻവശത്തുണ്ടായിരുന്ന വൈദ്യുതി മീറ്ററും ഷെഡും പശുക്കൾക്ക് നൽകാനായിെവച്ചിരുന്ന വയ്ക്കോലും കത്തിനശിച്ചു.
വീടിെൻറ ഭിത്തികളും വിണ്ടുകീറി. ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വീടിന് എതിർവശത്തുള്ള വയലിൽ സംഘടിച്ചെത്തുന്നവർ നടത്തുന്ന മയക്കുമരുന്ന് ഉപയോഗത്തെ മുമ്പ് അംലാദിെൻറ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിെൻറ വൈരാഗ്യമാണോ തീപിടിത്തത്തിന് പിന്നിലുള്ളതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൊട്ടിയം പൊലീസും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.