രണ്ടു വയസുകാരിക്ക് ക്രൂര മർദനം: അമ്മയുടെ സഹോദരിയും ആൺ സുഹൃത്തും ഒളിവിൽ

കൊച്ചി: തൃക്കാക്കരയിൽ രണ്ടു വയസുകാരിക്ക് മർദനമേറ്റ സംഭവത്തിൽ അമ്മയുടെ സഹോദരിയും ഇവരുടെ ആൺ സുഹൃത്തും ഒളിവിലെന്ന് സൂചന. കുട്ടിക്ക് മർദ്ദനമേറ്റ് വെന്‍റിലേറ്ററിലായെന്ന് വാർത്ത വന്നതിന് പിറകെയാണ് ഇവരെ കാണാതായത്. ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലക്ക് സാരമായ പരിക്കുള്ളതായി വ്യക്തമായി. ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

തൃക്കാക്കര സ്വദേശിയുടെ മകളാണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നത്. ഇന്നലെ നടത്തിയ എം.ആർ.ഐ പരിശോധനാ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനമെടുക്കൂവെന്നാണ് ഡോക്ടറുടെ വിശദീകരണം. അപസ്മാരത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയാണ് ആശുപത്രി അധികൃതർ പൊലീസില്‍ വിവരമറിയിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. മുറിവുകളുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് കേസ്. കുട്ടിയെ അപസ്മാരത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍പെട്ടത്. ശരീരമാസകലം മുറിവേറ്റിട്ടുള്ള കുട്ടിക്ക് അതുവരെ ചികിത്സ നല്‍കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബം താമസിച്ച വീടിന്റെ അയല്‍ക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. 

News Summary - Two-year-old girl brutally beaten: mother's sister and boyfriend abscond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.