ഇടുക്കി ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചുമരിച്ചു.

ഇടുക്കി: അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോകുകയും ചെയ്തു.

കുട്ടിയെ അമ്മയും ബന്ധുവും കൂടി മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ച ലോറി ഉടമ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - Two-year-old tipper lorry crashes in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.