തൃശൂർ: തൃശൂർ-കുന്നംകുളം റോഡിലെ കുഴിയിൽ വീണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കാറിന്‍റെ ടയർ പൊട്ടി. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ മുണ്ടൂരിലായിരുന്നു സംഭവം. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍.
പാടെ തകർന്ന നിലയിലാണ് തൃശൂർ-കുന്നംകുളം റോഡ്. ജഡ്ജിയുടെ കാർ മുണ്ടൂരിൽവെച്ച് റോഡിലെ വലിയ കുഴിയിൽ വീഴുകയും മുൻവശത്തെ ഇടതു ഭാഗത്തെ ടയർ പൊട്ടുകയും ചെയ്തു. പിന്നീട് പേരാമംഗലം പൊലീസെത്തി വാഹനത്തിന്റെ ടയർ മാറ്റിയ ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തുടർന്നത്.
തൃശൂർ-കുന്നംകുളം റോഡിന്‍റെ തകർച്ചയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. നിരവധി അപകടങ്ങളും ഇവിടെ റോഡ് തകർച്ച കാരണം സംഭവിച്ചിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഏതാനും ഇടങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.