മലപ്പുറം: മുൻ ജില്ല പൊലീസ് മേധാവിമാരിൽനിന്ന് വ്യത്യസ്തമായി മലപ്പുറത്തിെൻറ ജനകീയ പൊലീസ് മേധാവി സ്ഥാനവുമായി യു. അബ്ദുൽ കരീം മടങ്ങുന്നു. മുൻ ഫുട്ബാൾ താരം കൂടിയായ ഇദ്ദേഹത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥലംമാറ്റിയത്. നേരത്തെ, ജില്ല പൊലീസ് മേധാവിയുടെയും എം.എസ്.പി കമാൻഡൻറിെൻറയും ചുമതല വഹിച്ച കരീമിന് ഇനി എം.എസ്.പിയുടെ ചുമതല മാത്രമാണുള്ളത്. ഏപ്രിൽ 30ന് ഇദ്ദേഹം സർവിസിൽനിന്ന് വിരമിക്കും. പാലക്കാട് ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസാണ് പുതിയ ജില്ല പൊലീസ് മേധാവി.
എസ്.ഐ, ഡിവൈ.എസ്.പി, എം.എസ്.പി കമാൻഡൻറായി മലപ്പുറത്തിെൻറ മുക്കിലും മൂലയിലും സുപരിചിതനായ ഇദ്ദേഹത്തിനെ 2019 ജൂലൈ ആറിനാണ് ജില്ല പൊലീസ് മേധാവിയായി നിയമിച്ചത്. മുൻ ജില്ല പൊലീസ് മേധാവികളിൽനിന്ന് വ്യത്യസ്തമായി മലപ്പുറത്ത് കൃത്യമായ ഇടപെടലുകളാണ് സർവിസ് കാലയളവിൽ നടത്തിയത്.
ദുരന്തമുഖങ്ങളിലെ സജീവ സേവനം...
കവളപ്പാറ, കോഴിക്കോട് വിമാനത്താവള ദുരന്തസമയങ്ങളിൽ ഉണർന്നുപ്രവർത്തിച്ച ഇദ്ദേഹത്തിന് ഇൗ കാലയളവിൽ ദേശീയ പ്രാധാന്യമുള്ള പുരസ്കാരങ്ങളും തേടിയെത്തി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ െപാലീസ് മെഡൽ ലഭിച്ചത് കവളപ്പാറയിലെ രക്ഷാപ്രവർത്തനത്തിനിടെയായിരുന്നു. കവളപ്പാറയിലെ രക്ഷാദൗത്യത്തിന് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ സ്പെഷൽ ഒാപറേഷൻ മെഡലും തേടിയെത്തി. കേരളത്തിലെ ഒരു ഉയർന്ന പൊലീസ് ഉേദ്യാഗസ്ഥന് ഇത്തരത്തിലുളള പുരസ്കാരം ആദ്യമായാണ്.
പ്രധാന കേസുകളിൽ വഴിത്തിരിവ്...
ജില്ലയിലെ പ്രധാന മിസിങ് കേസുകളിൽ വഴിത്തിരിവുണ്ടാക്കിയതും നേട്ടമാണ്. അരീക്കോട്, കൽപകഞ്ചേരി തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ വർഷങ്ങൾക്ക് മുമ്പ് കാണാതായ രണ്ട് സ്ത്രീകളെ കണ്ടെത്തി. താനൂർ, തിരൂർ വാക്കാട്, ചങ്ങരംകുളം ഇർഷാദ് െകാലപാതക കേസുകളിൽ പ്രതിയെ പിടികൂടി. 1989ൽ തേഞ്ഞിപ്പലം എസ്.ഐ ആയാണ് തുടക്കം. തിരൂർ ഡിവൈ.എസ്.പി, മലപ്പുറം ഡിവൈ.എസ്.പി, കോഴിക്കോട് ൈക്രംബ്രാഞ്ച് എസ്.പി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
പിന്നീട് ഐ.പി.എസ് ലഭിച്ചതിന് ശേഷം കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സ്ഥലംമാറിപ്പോയി. തുടർന്ന് കോഴിക്കോട് റൂറൽ എസ്.പിയായിരിക്കെയാണ് എം.എസ്.പി കമാൻഡൻറായി ജില്ലയിലെത്തുന്നത്. പിന്നീട് ജില്ല പൊലീസ് മേധാവിയുടെ ചുമതലയും ഇദ്ദേഹത്തിന് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.