കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോവാദി കേസിൽ മാപ്പുസാക്ഷിയാകാൻ സമ്മർദമുള്ളതായി പ്രതി അലൻ ഷുഹൈബ്. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം ബോധിപ്പിച്ചത്.
കൂട്ടുപ്രതിക്കെതിരെ മൊഴി നൽകി മാപ്പുസാക്ഷിയാകാൻ പല കോണുകളിൽനിന്ന് സമ്മർദമുണ്ടെന്നും താൻ ഇതിനു തയാറല്ലെന്നുമാണ് അലൻ ബോധിപ്പിച്ചത്.
കാക്കനാട് ജയിലിൽനിന്ന് വിയ്യൂരിലേക്ക് മാറ്റണമെന്ന അലെൻറയും താഹയുടെയും ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മാപ്പുസാക്ഷിയാക്കാൻ സമ്മർദം ചെലുത്തുന്നതായി അലൻ വെളിപ്പെടുത്തിയതോടെ ഇതിനുള്ള എൻ.ഐ.എയുടെ സാധ്യത ഏറക്കുറെ ഇല്ലാതായി.
ഏതെങ്കിലും പ്രതിയെ മാപ്പുസാക്ഷിയാക്കുന്നുണ്ടെങ്കിൽ അതിനയാൾ സ്വമേധയാ സമ്മതിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അലനെ മാപ്പുസാക്ഷിയാക്കാൻ ഒരുവിധ സമ്മർദവും ചെലുത്തിയിട്ടില്ലെന്ന നിലപാടിലാണ് എൻ.ഐ.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.