Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പുസാക്ഷിയാക്കാൻ...

മാപ്പുസാക്ഷിയാക്കാൻ സമ്മർദമെന്ന്​ അലൻ ഷുഹൈബ്​

text_fields
bookmark_border
മാപ്പുസാക്ഷിയാക്കാൻ സമ്മർദമെന്ന്​ അലൻ ഷുഹൈബ്​
cancel
camera_alt????? ????????

കൊ​ച്ചി: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സി​ൽ മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ സ​മ്മ​ർ​ദ​മു​ള്ള​താ​യി പ്ര​തി അ​ല​ൻ ഷു​ഹൈ​ബ്. റി​മാ​ൻ​ഡ്​​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്.

 

കൂ​ട്ടു​പ്ര​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ പ​ല കോ​ണു​ക​ളി​ൽ​നി​ന്ന്​ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും താ​ൻ ഇ​തി​നു​ ത​യാ​റ​ല്ലെ​ന്നു​മാ​ണ്​ അ​ല​ൻ ബോ​ധി​പ്പി​ച്ച​ത്. 
കാ​ക്ക​നാ​ട്​ ജ​യി​ലി​ൽ​നി​ന്ന്​ വി​യ്യൂ​രി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന അ​ല​​െൻറ​യും താ​ഹ​യു​ടെ​യും ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​താ​യി അ​ല​ൻ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​തി​നു​ള്ള എ​ൻ.​ഐ.​എ​യു​ടെ സാ​ധ്യ​ത ഏ​റ​ക്കു​റെ ഇ​ല്ലാ​താ​യി.

ഏ​തെ​ങ്കി​ലും പ്ര​തി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന​യാ​ൾ സ്വ​മേ​ധ​യാ സ​മ്മ​തി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​ല​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ ഒ​രു​വി​ധ സ​മ്മ​ർ​ദ​വും ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ എ​ൻ.​ഐ.​എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuapaUAPA casealan shuhaib
News Summary - uapa case alan shuhaib-kerala news
Next Story