ശ്രീകണ്ഠപുരം (കണ്ണൂർ): കാട്ടാനയുടെ ചവിട്ടേറ്റ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാവോവാദിക്കെതിരെ യു.എ.പി.എയും ആയുധം കൈയിൽവെച്ച വകുപ്പും ചുമത്തി കേസെടുത്തു.
സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷല്‍ സോണ്‍ കമ്മിറ്റിയംഗം കർണാടക ചിക്മഗളൂരു സ്വദേശി സുരേഷ് എന്ന പ്രദീപന് (49) എതിരെയാണ് കേസെടുത്തത്. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ജീവന് ജോര്‍ജ് ശനിയാഴ്ച രാവിലെ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിലെത്തി കൃഷ്ണന്റെ മൊഴിയെടുത്തശേഷമാണ് എഫ്.ഐ.ആര് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം കൃഷ്ണന്റെ വീട്ടില്‍ സുരേഷിനെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.