കോഴിക്കോട്: കോഴിക്കോട്: രാജ്യത്ത് പല ഘട്ടങ്ങളിലായി കേന്ദ്ര സർക്കാറുകൾ നിർമിച്ച ടാഡ, പോട്ട തുടങ്ങിയ ഭീകര നിയമങ്ങൾ കേരളത്തിൽ സർക്കാറുകൾ നടപ്പാക്കിയിരുന്നില്ല. എന്നാൽ, യു.എ.പി.എ.യിൽ കേരളത്തിലെ ഇടതും വലതും സർക്കാറുകൾ നിർലോഭം ഉപയോഗിച്ചു. തുടക്കത്തിൽ തീവ്രവാദ മുദ്രകുത്തപ്പെട്ട മുസ്ലിംകൾ, മാവോവാദികൾ എന്നിവർക്കു നേരെയായിരുന്നുവെങ്കിൽ പിന്നീട് സി.പി.എമ്മുകാർക്കു നേരെയും പ്രയോഗിച്ചു.
2008ലാണ് സംസ്ഥാനത്ത് ആദ്യ യു.എ.പി.എ അറസ്റ്റ് നടന്നത്. അതേ വർഷം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. 2016ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്ത് 165 യു.എ.പി.എ കേസുകൾ ഉണ്ടായിരുന്നു. 42 എണ്ണം മുഖ്യമന്ത്രി പിണറായിയുടെ നിർദേശ പ്രകാരം ഡി.ജി.പി ബെഹ്റ മുൻകൈയെടുത്ത് പുനഃപരിശോധിച്ച് ഒഴിവാക്കി. ഇതിനു ശേഷം രജിസ്റ്റർ ചെയ്ത 26 യു.എ.പി.എ കേസുകളിൽ 25 എണ്ണവും ആഭ്യന്തരവകുപ്പിെൻറയും സി.പി.എമ്മിെൻറയും ഇടപെടൽമൂലം ഒഴിവാക്കി.
ആശയപ്രചരണത്തിെൻറയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിലോ, പ്രത്യേക സമുദായമായതിെൻറ പേരിലോ യു.എ.പി.എ ചുമത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തീവ്രവാദ പ്രവർത്തനത്തിെൻറ പേരിൽ 2008ൽ അറസ്റ്റിലായ കംപ്യൂട്ടർ എൻജിനീയർ മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി യൗവനകാലം ജയിലിൽ കഴിച്ചുകൂട്ടിയയാളാണ്. 2008ലെ ബംഗളൂരു സ്ഫോടന കേസിൽ ആരോപണവിധേയനായി അറസ്റ്റിലായ പരപ്പനങ്ങാടിക്കാരൻ സക്കരിയ യു.എ.പി.എയിൽ കുടുങ്ങി ജയിലിലാണ്.
പരസ്യ യോഗം ചേർന്ന പഴയ സിമി പ്രവർത്തകർക്കെതിരെ ചുമത്തിയ പാനായിക്കുളം കേസ്, തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസർ ജോസഫിെൻറ കൈവെട്ടിയ 31 പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ കേസ്, മാവേലിക്കരയിൽ േയാഗം ചേർന്ന രണ്ട് പെൺകുട്ടികളുൾപ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്ത മാവോവാദി ആരോപണ കേസ്, മാവോവാദി പോസ്റ്റൊറൊട്ടിച്ച വയനാട് കേസ്, കണ്ണൂർ നാറാത്ത് ആയുധ പരിശീലനം നടത്തിയെന്നതിെൻറ പേരിൽ 21 പേരെ അറസ്റ്റ് െചയ്ത കേസ് എന്നിവ സംസ്ഥാനത്തെ പ്രധാന യു.എ.പി.എ കേസുകളിൽ പെടും.
2014 സെപ്റ്റംബർ ഒന്നിന് ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിൽ സി.പി.എം നേതാവായ എം.വി. ജയരാജനുൾപ്പെടെ പ്രതികളായ 25 സി.പി.എം പ്രവർത്തകർക്കു നേരെയും യു.എ.പി.എ ചുമത്തിയിരുന്നു.
മാവോവാദി െകാലക്കുശേഷം യു.എ.പി.എ ഭീതി സ്ഥിരം പല്ലവി
േകാഴിക്കോട്: മാവോവാദി വേട്ടക്കുശേഷം യു.എ.പി.എ എന്ന കരിനിയമം ചുമത്തി യുവാക്കളെ അടിച്ചമർത്തുന്നത് തുടർക്കഥയാക്കി കേരള െപാലീസ്. അനാവശ്യമായ യു.എ.പി.എ കേസുകൾ പിൻവലിക്കുമെന്ന സി.പി.എമ്മിെൻറ പ്രകടനപത്രികയിലെ വാഗ്ദാനംപോലും മറന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ കീഴിലുള്ള െപാലീസ് യുവാക്കൾക്ക് തീവ്രവാദമുദ്ര ചാർത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. മാവോവാദി െകാലക്കുശേഷം യുവാക്കളിലുണ്ടാകുന്ന അമർഷം ആളിക്കത്താതിരിക്കാൻ ബോധപൂർവം െപാലീസ് ശ്രമിക്കുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
മൂന്നു വർഷം മുമ്പ് നിലമ്പൂർ കരുളായി വനത്തിൽ കുപ്പു ദേവരാജും അജിതയും വെടിയേറ്റു മരിച്ചതിനു പിന്നാലെ രജീഷ് കൊല്ലങ്കണ്ടി എന്ന പോളിടെക്നിക് ഉദ്യോഗസ്ഥനെതിരെ യു.എ.പി.എ ചാർത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് പോസ്റ്റർ ഒട്ടിച്ച കുറ്റത്തിന് വയനാട്ടിൽ നേരത്തേ യു.എ.പി.എ കേസിൽപെട്ട എം.എൻ. രാവുണ്ണിക്ക് കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്തുെകാടുത്തു എന്നതായിരുന്നു കുറ്റം. കുപ്പു ദേവരാജിെൻറ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളെ സഹായിച്ചു, ഏറ്റുമുട്ടൽ െകാലക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി എന്നീ ആരോപണങ്ങളുമുണ്ടായിരുന്നു.
തലപ്പുഴ, വെള്ളമുണ്ട സ്റ്റേഷനുകളിലായിരുന്നു കേസെടുത്തത്. വെസ്റ്റ്ഹിൽ പോളിടെക്നിക്കിലെ ജീവനക്കാരനായിരുന്ന രജീഷിനെതിരെ കേസെടുക്കുന്നതിനു മുമ്പുതന്നെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല െപാലീസ് മേധാവി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചിരുന്നു. തുടർന്ന് ആറു മാസം ഇദ്ദേഹം സസ്പെൻഷനിലായിരുന്നു. രജീഷ് ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാനായിരുന്നില്ല. പിന്നീട് ഹൈകോടതിയെ സമീപിച്ചു. യു.എ.പി.എ പ്രകാരമുള്ള കുറ്റാരോപണങ്ങളുമായി മുന്നോട്ടുപോകില്ലെന്ന് സർക്കാർ തന്നെ ഹൈകോടതിയിൽ അറിയിച്ചതോടെയാണ് രജീഷിന് നീതി ലഭിച്ചത്. പിന്നീട് അദ്ദേഹം സർവിസിലും തിരിച്ചുകയറി.
നിലമ്പൂരിലെ മാവോവാദി െകാലപാതകങ്ങൾക്കു ശേഷമാണ് കോഴിക്കോട് സ്വദേശിയായ നദി എന്ന കെ.പി. നദീറിനെതിരെയും യു.എ.പി.എ ചുമത്തിയത്. ആറളത്ത് 2016 മാര്‍ച്ചില്‍ ആറളം ഫാമില്‍ വിയറ്റ്നാം കോളനിയില്‍ മാവോവാദികളെത്തി പ്രദേശവാസികളെ തോക്കുചൂണ്ടി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്യുകയും വായിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. യു.എ.പി.എ വകുപ്പുകളായ 16, 20, 38. ഐ.പി.സി വകുപ്പുകളായ 143, 147, 148, 124 എ (രാജ്യദ്രോഹം), 452, 506, ആംസ് ആക്ട്: 25(1-ബി)(എ) എന്നിവയായിരുന്നു നദീറടക്കം ആറുപേർക്കെതിരെ ചുമത്തിയത്. പിന്നീട് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊലീസ് കേസ് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.