തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ ശേഷമുള്ള സർവെകൾക്കെതിരെ യു.ഡി.എഫ്. പോളിങ് നടപടികൾ തുടങ്ങിയ ശേഷം നടത്തുന്ന സർവെകൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
ബൂത്തിലെത്താൻ സാധിക്കാത്ത മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവരുെട വോട്ട് രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ച ശേഷവും സർവെകൾ തുടരുന്നുണ്ട്. ഇത്തരം സർവെകൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർവെകൾക്കെതിരെ യു.ഡി.എഫ് രംഗത്ത് വന്നത്.
സർവെ കൊണ്ട് യു.ഡി.എഫിനെ തളർത്താമെന്ന് ആരും കരുതേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. സർവെ ഫലങ്ങൾ യു.ഡി.എഫ് പ്രവർത്തകരെ വീറും വാശിയുമുള്ളവരാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.