യു.ഡി.എഫും എൽ.ഡി.എഫും മതഭീകരവാദികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നു- കെ. സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിൽ എത്തിയതോടെ യു.ഡി.എഫും എൽ.ഡി.എഫും വലിയ തോതിൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തോൽവി മണത്ത ഇടത്-വലത് മുന്നണികൾ നാടിൻറെ സ്വൈര്യ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിരോധിത ഭീകര സംഘടന പോപ്പുലർഫ്രണ്ടിൻറെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുമായും ജമാഅത്തെ ഇസ് ലാമിയുമായും യു.ഡി.എഫ് സഖ്യത്തിലാണ്. കോയമ്പത്തൂർ സ്ഫോടനത്തിൻറെ ആസൂത്രകനായ അബ്ദുൾ നാസർ മദനിയുടെ പി.ഡി.പിയുമായാണ് എൽ.ഡി.എഫിൻറെ സഖ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പോപ്പുലർ ഫ്രണ്ടുമായി ചർച്ച നടത്തി.

സഞ്ജിത്തിൻറെയും ശ്രീനിവാസൻറെയും വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ കുടുംബങ്ങളുമായും സതീശൻ ചർച്ച നടത്തി. ശ്രീനിവാസൻറെ പിതാവ് സജീവ കോൺഗ്രസുകാരനായിരുന്നു. എന്നാൽ ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ഉൾപ്പെടെ ഒരു കോൺഗ്രസ് നേതാവും അദ്ദേഹത്തിൻറെ വീട്ടിൽ പോയിട്ടില്ല. പോപ്പുലർ ഫ്രണ്ടിൻറെ സൗഹൃദം നഷ്ടമാവാതിരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. 

Tags:    
News Summary - UDF and LDF ally with religious terrorists-K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.