കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് ചങ്ങനാശ്ശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം വാങ്ങാനാണ് താന്‍ പെരുന്നയില്‍ എത്തിയതെന്നും സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചക്ക് ശേഷം ഉമ തോമസ് പറഞ്ഞു. പി.ടി തോമസുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരന്‍ നായരെന്നും അവര്‍ പറഞ്ഞു.
സമുദായത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കാനാണ് ഉമാ തോമസ് എത്തിയത്. മത- സാമുദായിക വോട്ടുകള്‍ക്ക് നിർണായക സ്വാധീനമുള്ള തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പെരുന്ന സന്ദര്‍ശനത്തിന് പ്രധാന്യമേറയാണ്.
അതേസമയം, പാർട്ടി പറഞ്ഞാൽ മാത്രമേ കെ.വി. തോമസിനെ കാണുകയുള്ളുവെന്ന് ഉമാ തോമസ് പറഞ്ഞു. പാർട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. സ്ഥാനാർഥിയുടെ പരിപാടികൾ നിശ്ചയിക്കുന്നത് ഡിസിസി ആണെന്നും ഉമാ തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.