ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈകമാൻഡിനെ കാണാൻ ഡൽഹിയിൽ. യു.ഡി.എഫ് കൺവീനറെ നിശ്ചയിക്കുന്ന കാര്യത്തിൽ ഇതിനൊപ്പം അനൗപചാരിക സംഭാഷണങ്ങൾ നടക്കും. രാഹുൽ ഗാന്ധിക്കു പുറമെ ഹൈകമാൻഡ് പ്രതിനിധികളായ എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരെയും വി.ഡി. സതീശൻ കാണുന്നുണ്ട്. പാർട്ടി പുനഃസംഘടന ചർച്ചകൾക്കായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ബുധനാഴ്ച നിശ്ചയിച്ചിട്ടുള്ളതിനാൽ ചൊവ്വാഴ്ച വൈകീട്ടുതന്നെ അേദ്ദഹം നാട്ടിലേക്ക് മടങ്ങും.
രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി അനുനയിപ്പിച്ചതിനു പിന്നാലെയാണ് സതീശൻ എത്തിയത്. പുതിയ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം രാഹുൽ ഗാന്ധിയെ ധരിപ്പിക്കും. 24ന് ഉമ്മൻ ചാണ്ടിയും രാഹുലിെൻറ താൽപര്യപ്രകാരം ഡൽഹിയിൽ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡൻറ് എന്നിവരെ നിശ്ചയിച്ചതിൽ തങ്ങളുടെ താൽപര്യം പരിഗണിച്ചില്ലെന്ന് ചെന്നിത്തലക്കൊപ്പം ഉമ്മൻ ചാണ്ടിക്കും പരിഭവമുണ്ട്. യു.ഡി.എഫ് കൺവീനറാകാൻ കെ.വി. തോമസ് ഡൽഹിയിലെത്തി ചരടുവലി നടത്തിയെങ്കിലും കെ. മുരളീധരനാണ് മുൻതൂക്കം. തിരുവഞ്ചൂർ രാധാകൃഷ്ണനെ കൺവീനറാക്കണമെന്ന താൽപര്യം ഉമ്മൻ ചാണ്ടിക്കും മറ്റുമുണ്ട്. ഇക്കാര്യത്തിലും നേതൃനിര രാഹുൽ ഗാന്ധിയോട് സാഹചര്യങ്ങൾ വിശദീകരിക്കും. കെ.പി.സി.സി പുനഃസംഘടനയിൽ ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന രാഹുലിെൻറ താൽപര്യവും ചർച്ചയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.