മുസ്​ലിം ലീഗെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്പ്പെട്ടല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത് - എം.എം. ഹസൻ

കാസർകോട്:  മുസ്​ലിം ലീഗെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്പ്പെട്ടല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ലീഗിന് കീഴ്പ്പെട്ട കോൺഗ്രസിന്‍റെ വർഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്ന എ. വിജയരാഘവന്‍റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഹസൻ.

വർഗീയതയുടെ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് എൽ.ഡി.എഫ് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കാസർകോട് എത്തിയതായിരുന്നു ഹസൻ ഉൾപ്പെടെയുള്ള നേതാക്കൾ.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.എമ്മിന്‍റെ ഗൃഹസന്ദർശനത്തന് തുടക്കം കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വിജയരാഘവന്‍റെ പ്രസ്താവന. 

Tags:    
News Summary - udf convenor mm hassan against a vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.