സംസ്ഥാന സര്‍ക്കാറുമായി യു.ഡി.എഫ് സഹകരിക്കും

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയത്തെുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളോട് പൂര്‍ണമായി സഹകരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇപ്പോഴെന്നും അതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍െറ ഏകാധിപത്യ നടപടികള്‍ക്കുമാണെന്നും യു.ഡി.എഫ് അടിയന്തര യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ച പ്രധാനമന്ത്രിയുടെ നടപടിയെ യോഗം രൂക്ഷമായി വിമര്‍ശിച്ചു.
 സെക്രട്ടേറിയറ്റിലും ജില്ല തലങ്ങളിലും ജനങ്ങള്‍ക്ക് സഹായംനല്‍കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ലോട്ടറി നറുക്കെടുപ്പ് മാറ്റിവെക്കുകയും വേണം. ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ അടിയന്തരനടപടി എടുക്കണം. ഇതടക്കമുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ നവംബര്‍ 17ന് മുഖ്യമന്ത്രിയെ കാണും.
 ഇതര സംസ്ഥാനക്കാരടക്കം സമൂഹത്തിലെ എല്ലാവിഭാഗത്തില്‍പെട്ടവരും വലിയപ്രയാസം നേരിടുകയാണെന്നും അതിഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു. പെട്രോള്‍ ബങ്കുകള്‍, ആശുപത്രികള്‍, ഭക്ഷണശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.
‘സാമ്പത്തിക അടിയന്തരാവസ്ഥ മോദി സര്‍ക്കാറിന്‍െറ അന്ത്യം കുറിക്കും’
തിരുവനന്തപുരം: കറന്‍സി പിന്‍വലിക്കലിലൂടെ കൊണ്ടുവന്ന സാമ്പത്തിക അടിയന്തരാവസ്ഥ മോദിയുടെ ജനവിരുദ്ധ ഭരണത്തിന്‍െറ അന്ത്യം കുറിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച റിസര്‍വ് ബാങ്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണക്കാരെ പിടിക്കാനെന്ന പേരില്‍ സാധാരണക്കാരെ കെണിവെച്ച് പിടിക്കുകയായിരുന്നു സര്‍ക്കാര്‍.
ബാങ്കുകളുടെ മുന്നില്‍ ക്യൂ നില്‍ക്കുന്നത് സാധാരണക്കാരാണ്. ഉല്‍പാദനത്തിലും നികുതിയടക്കമുള്ള വരുമാനത്തിലും വന്‍ ഇടിവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
  സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീദ് ഖാലിദ്, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ നായര്‍, ജില്ല ജനറല്‍ സെക്രട്ടറി മധു കല്ലറ, ട്രഷറര്‍ ഗഫൂര്‍ മംഗലപുരം, ജില്ല സെക്രട്ടറി സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  എറണാകുളത്തെ റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് മാര്‍ച്ച് നടന്നു.  ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

Tags:    
News Summary - udf corperate with ldf govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.