തിരുവനന്തപുരം: ജോസ് പക്ഷം മുന്നണി വിട്ടതോടെ പത്തനംതിട്ടയിലെ യു.ഡി.എഫ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു. മൂന്ന് ജില്ലകളിലെ കൺവീനർ സ്ഥാനം ജോസഫിനുണ്ട്. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് എം.എൽ.എ ആണ് ചെയർമാൻ.
ജേതെരഞ്ഞെടുപ്പിന് മുേന്നാടിയായാണ് ജില്ലകളിൽ യു.ഡി.എഫ് പുനഃസംഘടിപ്പിച്ചത്. എതിർപ്പ് വന്നതിനാൽ ആലപ്പുഴയിൽ കൺവീനറെ പ്രഖ്യാപിച്ചില്ല. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുകൾ ശക്തമായതോടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ എം.സി. കമറുദ്ദീൻ എം.എൽ.എക്ക് പകരം കാസർകോട് ലീഗിലെ സി.ടി. അഹമ്മദലിയെ ചെയർമാനാക്കി.
തിരുവനന്തപുരം: ചെയർ. -അഡ്വ.പി.കെ. വേണുഗോപാല്‍, കണ്. -ബീമാപള്ളി റഷീദ്. കൊല്ലം: ചെയര്‍. -കെ.സി. രാജന്, കണ്. -അഡ്വ. രാജേന്ദ്രപ്രസാദ്. ആലപ്പുഴ: ചെയർ. -ഷാജി മോഹന്‍. പത്തനംതിട്ട: ചെയര്‍. എ. ഷംസുദീന്‍, കണ്. -വിക്ടര്‍ തോമസ്. കോട്ടയം: ചെയര്‍. -മോന്‍സ് ജോസഫ് എം.എല്‍.എ, കണ്. -ജോസി സെബാസ്റ്റ്യന്‍. ഇടുക്കി: ചെയര്‍. -അഡ്വ.എസ്. അശോകന്, കണ്. -എന്‍.ജെ. ജേക്കബ്. എറണാകുളം: ചെയര്‍. -ഡൊമിനിക് പ്രസേൻറഷന്, കണ്. -ഷിബു തെക്കുംപുറം.
തൃശൂര്‍: ചെയര്‍. -ജോസഫ് ചാലിശ്ശേരി, കണ്. -കെ.ആര്. ഗിരിജന്‍. പാലക്കാട്: ചെയര്‍മാനെ പിന്നീട് പ്രഖ്യാപിക്കും, കണ്. -കളത്തില്‍ അബ്ദുല്ല.
മലപ്പുറം: ചെയര്‍. -പി.ടി. അജയ്മോഹന്, കണ്. -അഡ്വ. യു.എ. ലത്തീഫ്. കോഴിക്കോട്: ചെയർ. -കെ. ബാലനാരായണന്‍, കണ്. -എം.എം. റസാഖ് മാസ്റ്റര്‍. വയനാട്: ചെയര്‍. -പി.പി.എ. കരീം, കണ്.-എന്‍.ഡി. അപ്പച്ചന്.
കണ്ണൂര്‍: ചെയര്‍. -പി.ടി. മാത്യു, കണ്. -അബ്ദുല്‍ഖാദര്‍ മൗലവി. കാസർകോട്: ചെയര്‍. -സി.ടി. അഹമ്മദലി , കണ്. -എ. ഗോവിന്ദന് നായര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.