തിരുവനന്തപുരം: യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് നവംബര്‍ 15ന് കാസര്‍കോടുനിന്ന് തുടക്കമാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, എ.എ. അസീസ്, അനൂപ് ജേക്കബ്, ഡോ.എം.കെ. മുനീര്‍, സി.പി. ജോണ്‍, ദേവരാജന്‍, മാണി സി. കാപ്പന്, രാജന്‍ബാബു, ജോണ്‍ ജോണ്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലും ഭാവി സമരപരിപാടികള്‍ തീരുമാനിക്കുന്നതും സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ സമ്മേളനങ്ങളില്‍ നടത്തുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.