പയ്യോളി നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി 

കോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. ചെയർപേഴ്സൺ അഡ്വ. പി. കുൽസുവിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. എം.പി. വീരേന്ദ്ര കുമാറിന്‍റെ ലോക് താന്ത്രിക ജനതാദൾ മറുകണ്ടം ചാടിയതാണ് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടാൻ ഇടയാക്കിയത്. 

36 നഗരസഭാ കൗൺസിലിൽ 19 അംഗങ്ങളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. മൂന്നു ജനതാദൾ അംഗങ്ങളാണ് യു.ഡി.എഫിന് എതിരായ നിലപാട് സ്വീകരിച്ചത്. ഇതോടെ എൽ.ഡി.എഫിന്‍റെ അംഗസംഖ്യ 20 ആയി ഉയർന്നു.  

അതേസമയം, ജനതാദൾ അംഗങ്ങൾ വിപ്പ് ലംഘിച്ചാണ് എൽ.ഡി.എഫിനെ പിന്തുണച്ചതെന്നും അതിനാൽ അയോഗ്യരാണെന്നും ജെ.ഡി.യു ജില്ലാ കമ്മിറ്റി അറിയിച്ചു. മൂന്ന് അംഗങ്ങൾ കൂറുമാറിയത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചുണ്ട്. 
 

Tags:    
News Summary - UDF Expel From Payyoli Municipality Administration - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.