തിരുവനന്തപുരം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച ചൊവ്വാഴ്ച കൊച്ചിയിൽ നടക്കും. കേരള കോ ൺഗ്രസിന് പുറമെ മുസ്ലിം ലീഗും ഒരുസീറ്റ് അധികം ചോദിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജ േക്കബിനും വേണം ലോക്സഭ സീറ്റ്.
രാവിലെ കേരള കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുമായും ഉച്ചക്കുശേഷം ജേക്കബ് വിഭാഗവുമായുമാണ് ചർച്ച. നിലവിലെ സീറ്റ് ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കിയിരിക്കെ, ഘടകകക്ഷികളുടെ ആവശ്യത്തിന് പ്രസക്തിയുണ്ടാകില്ല.
എന്നാൽ, മുന്നണി വിട്ട് പോയ എം.പി. വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാട് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി വേണം ചർച്ചയെന്ന നിലപാടായിരിക്കും ജേക്കബ് വിഭാഗത്തിന്. വീേരന്ദ്രകുമാറിന് മത്സരിക്കാൻ വിട്ടുകൊടുത്ത സീറ്റ് തിരിച്ചെടുക്കുന്നുവെന്ന നിലപാടിലാണ് കോൺഗ്രസ്. എന്തായാലും ചൊവ്വാഴ്ചത്തെ ചർച്ച എങ്ങുമെത്താനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.