തിരുവനന്തപുരം: ബാലാവകാശ കമീഷന്‍ നിയമനത്തില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭ കവാടത്തിൽ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. നിയമസഭസമ്മേളനം അവസാനിച്ച സാഹചര്യത്തിലാണ് എംഎൽ.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കുന്നതെന്നും ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം യു.ഡി.എഫ് തുടരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതിെൻറ ഭാഗമായാണ് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി താൻ ലോകായുക്തയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലാവകാശ കമീഷൻ അംഗത്തിെൻറ നിയമനവുമായി ബന്ധപ്പെട്ട് കോടതി പരാമർശത്തിെൻറ കൂടി പശ്ചാത്തലത്തിൽ കെ.കെ. ശൈലജ രാജിെവക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് യു.ഡി.എഫ് എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, ടി.വി. ഇബ്രാഹിം, എൻ. ഷംസുദ്ദീൻ, േറാജി എം. േജാൺ എന്നിവർ സത്യഗ്രഹം നടത്തിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.