തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വർണക്കടത്ത്​ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തി​​െൻറ ഭാഗമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സംഭവത്തിൽ പ്രതിഷേധിച്ച്​ കേരളത്തിൽ നാളെ യു.ഡി.എഫ്​ കരിദിനം ആചരിക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ രാജഭരണമോ സ്​റ്റാലി​െൻറ ഭരണമോ ആണ്​ നടക്കുന്നതെന്നും രമേശ്​ പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ വലിയ നിഗൂഡതയുണ്ടെന്നും സെക്രട്ടറിയേറ്റിലെത്തിയ വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. തീപിടിത്തം കേസ്​ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.