കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യു.ഡി.എഫ് ഡിസംബര്‍ 18ന്‌ സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 10 ജില്ലകളിലെ കലക്ടറേറ്റുകള്‍ക്കുമുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നു​ വരെയാണ് സമരം.

ജനകീയ മാര്‍ച്ചി​െൻറ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കോട്ടയം കലക്ടറേറ്റിനു മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോഴിക്കോട്ട്​ പി.കെ. കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ട പി.ജെ. ജോസഫും ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - UDF protests against K Rail on the 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.