യു.ഡി.എഫി​െൻറ രാജ്ഭവന്‍ മാര്‍ച്ച് ജൂലൈ 17ന് 

തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും, കേരളത്തിന് റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ 17ന് രാവിലെ 10 മണിക്ക് യു.ഡി.എഫി​​​​െൻറ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. 

കെ.പി.സി.സി., ഡി.സി.സി., ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സഹകരണ സംഘം ഭാരവാഹികള്‍, പോഷക സംഘടനകളുടെ നേതാക്കള്‍ തുടങ്ങിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. രാജ്ഭവന്‍ മാര്‍ച്ച് വന്‍ വിജയമാക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണം ഉണ്ടായിരിക്കണമെന്ന് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

Tags:    
News Summary - udf rajbhavan march-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.