കോട്ടയം: നഗരസഭാധ്യക്ഷയായി യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിൻസി സെബാസ്റ്റ്യന്‍ 22 വോട്ടും എൽ.ഡി.എഫിലെ അഡ്വ. ഷീജ അനിലിന് 21 വോട്ടും ബി.ജെ.പി സ്ഥാനാർഥി റീബ വർക്കിക്ക് എട്ട് വോട്ടുമാണ് ലഭിച്ചത്.
രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 27ാം വാര്‍ഡിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ടി.എന്‍. മനോജിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മനോജ് വോട്ട് ചെയ്തിരുന്നെങ്കിൽ നഗരസഭ അധ്യക്ഷയെ തെരഞ്ഞെടുക്കാൻ വീണ്ടും നറുക്കെടുപ്പ് വേണ്ടിവന്നേനെ. ആദ്യഘട്ട വോട്ടെടുപ്പിൽ എല്‍.ഡി.എഫ് -21 , യു.ഡി.എഫ് -22, ബി.ജെ.പി -8 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില.
രണ്ടാംഘട്ട വോട്ടെടുപ്പിൽ 22 വോട്ട് നേടിയ ബിൻസിയെ അധ്യക്ഷയായി തെരഞ്ഞെടുത്തു. രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് ബി.ജെ.പി വിട്ടുനിന്നു. 52 അംഗ കൗൺസിലിൽ എല്‍.ഡി.എഫ് -22 , യു.ഡി.എഫ് -22, ബി.ജെ.പി -എട്ട് എന്നിങ്ങനെയാണ് കക്ഷിനില.
നഗരസഭാധ്യക്ഷക്കെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം ബി.ജെ.പി പിന്തുണയോടെ വിജയിച്ചതിനെതുടർന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.