കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന പറവൂർ നഗരസഭ നവകേരള സദസ്സിന് ഫണ്ട് അനുവദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ മണ്ഡലത്തിലാണ് പറവൂർ നഗരസഭ. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചത്.
നവകേരള സദസ്സിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് സംഘടനത്തിനായി പറവൂർ നഗരഭയും ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഐക്യകണ്ഠ്യേനയാണ് തീരുമാനം. ഒരാൾ പോലും എതിർപ്പുമായി രംഗത്തെത്തിയില്ല. എന്നാൽ, വാർത്ത പുറത്തുവന്നതിന് ശേഷം ഒരു കാരണവശാലും തുക കൈമാറാൻ പാടില്ലെന്ന് ഡി.സി.സി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠ്യേന എടുത്ത തീരുമാനം പിൻവലിക്കാൻ കഴിയില്ല എന്നാണ് നഗരസഭയുടെ വിശദീകരണം.
യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നവകേരള സദസ്സിന് ഫണ്ട് നൽകാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.