തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഭരണപക്ഷത്തിെൻറ 'സെൽഫ് ഗോളുകൾ' ആയുധമാക്കാൻ യു.ഡി.എഫ്.
സ്വർണക്കടത്ത് കേസിൽ പ്രതിസന്ധിയിലായ ഭരണപക്ഷം, ഖുർആൻ പരിചയാക്കി തിരിച്ചടി തുടങ്ങിയതോടെ തുടക്കത്തിൽ പതറിയ യു.ഡി.എഫ് തന്ത്രപരമായെടുത്ത വിശ്വാസപക്ഷ സമീപനത്തിന് പിന്നാലെയാണ് എതിർപക്ഷത്തിെൻറ സെൽഫ്ഗോളുകളും ആയുധമാക്കുന്നത്.
സർക്കാറിനെയും ഭരണപക്ഷത്തെയും പ്രതിപക്ഷം കടന്നാക്രമിച്ചതോടെയാണ് ഖുർആൻ സി.പി.എം പ്രത്യാക്രമണത്തിന് ആയുധമാക്കിയത്. മുസ്ലിം സമുദായ പിന്തുണ നേടുകയെന്ന ലക്ഷ്യേത്താടെ അവർ നടത്തിയ നീക്കം യു.ഡി.എഫിലും ആശയക്കുഴപ്പമുണ്ടാക്കി.
അതോടെയാണ് കോൺഗ്രസ്-മുസ്ലിംലീഗ് നേതൃത്വങ്ങൾ ചർച്ച നടത്തി വിശ്വാസപക്ഷ സമീപനം സ്വീകരിക്കാൻ ധാരണയായത്. വിവാദം ചർച്ചചെയ്യുേമ്പാൾ ഖുർആൻ എന്ന പദം കഴിവതും ഉപയോഗിക്കേണ്ടെന്ന ധാരണയിെലത്തിയ യു.ഡി.എഫ് നേതൃത്വം, വിശുദ്ധഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സി.പി.എം നിലപാടിനെതിരെ രംഗത്തെത്തി.
സർക്കാറും സി.പി.എം നേതാക്കളും പ്രതിസ്ഥാനത്തുള്ള വിവാദവിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഖുർആനെ അവർ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് ആരോപിച്ച് പ്രതിരോധത്തിനാണ് യു.ഡി.എഫ് ശ്രമം. അതിനിടെയാണ് ഖുർആെൻറ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന പരാമർശം മന്ത്രി കെ.ടി. ജലീലിൽ നടത്തിയത്.
ഖുർആൻ പരിചയാക്കിയുള്ള തിരിച്ചടിക്ക് യു.ഡി.എഫിനെതിരെ സി.പി.എം ആരോപിച്ച കാര്യങ്ങളാണ് മന്ത്രിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
മതഗ്രന്ഥത്തിെൻറ മറവിൽ സ്വർണക്കടത്ത് നടന്നിട്ടില്ലെന്ന മന്ത്രിയുടെതന്നെ അവകാശവാദത്തിന് കടകവിരുദ്ധമായ നിലപാടാണ് കഴിഞ്ഞദിവസം അദ്ദേഹം സ്വീകരിച്ചത്. ജലീലിെൻറ ഇൗ സെൽഫ്ഗോൾ പ്രതിപക്ഷത്തിന് ആയുധമായി. അദ്ദേഹത്തിെൻറ പ്രതികരണം കുറ്റസമ്മതമാണെന്ന് യു.ഡി.എഫ് വ്യക്തമാക്കിക്കഴിഞ്ഞു.
ജലീലിെൻറ പ്രതികരണത്തിന് പുറെമയാണ് 'മക്കളുടെ തെറ്റ് പാർട്ടി ചുമക്കേണ്ടെന്ന' സി.പി.എം നേതാവ് പി. ജയരാജെൻറ തുറന്നുപറച്ചിൽ. പാർട്ടി സെക്രട്ടറി ഉൾപ്പെടെ ചില മുതിർന്ന സി.പി.എം നേതാക്കളുടെ മക്കൾെക്കതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കെയാണ് അദ്ദേഹത്തിെൻറ മുനവെച്ച പ്രതികരണം.
ഇതും പ്രതിപക്ഷത്തിന് വീണുകിട്ടിയ മറ്റൊരു ആയുധമാണ്. സി.പി.എമ്മിനുള്ളിൽ പുകയുന്ന ചില അസ്വസ്ഥതകളുടെ പ്രതിഫലനമാണ് ജയരാജനിലൂടെ പുറത്തുവന്നതെന്ന് യു.ഡി.എഫ് കരുതുന്നു.
നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കം തടഞ്ഞ കോടതിവിധിയും രാഷ്ട്രീയനേട്ടമാക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്. ജോസ്പക്ഷത്തിെൻറ ഇടതുമുന്നണി പ്രവേശനത്തിനെതിരെ ഇത് ആയുധമാക്കിയുള്ള പ്രചാരണത്തിനാണ് യു.ഡി.എഫ് തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.