സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനം വിനാശ വികസന വാര്‍ഷികമായി ആചരിക്കും -യു.ഡി.എഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനം 'വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷികം' ആയി യു.ഡി.എഫ് ആചരിക്കും. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത മേയ് 20ന് സില്‍വര്‍ലൈന്‍ ജനദ്രോഹം, അതിരൂക്ഷമായ വിലക്കയറ്റം, വ്യാപകമായ അക്രമം, മദ്യ-മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി എല്ലാ പഞ്ചായത്തിലും വൈകീട്ട് നാലുമുതല്‍ ആറുവരെ യു.ഡി.എഫ് സയാഹ്‌ന സത്യഗ്രഹം നടത്തുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

വേനല്‍മഴയില്‍ വലിയ തോതിൽ കൃഷിനാശമുണ്ടായ കുട്ടനാട്ടിൽ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കും. രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കണം.

പ്ലാൻ ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെമേൽ രാഷ്ട്രീയംനോക്കി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയെന്നും കൺവീനർ ആരോപിച്ചു. എല്ലാ ഘടകകക്ഷികൾക്കും പ്രാതിനിധ്യം ഉറപ്പാക്കി ജില്ല മുതൽ താഴോട്ട് മുന്നണിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. പോഷകസംഘടനകളുടെ ഐക്യനിരയും രൂപവത്കരിക്കും.

യു.ഡി.എഫ് യോഗത്തില്‍ പ്രധാന നേതാക്കളുടെ അസാന്നിധ്യം വെള്ളിയാഴ്ചയും ചര്‍ച്ചയായി. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് തുടങ്ങിയ നേതാക്കളുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച. നേതാക്കളുടെ സൗകര്യംകൂടി ഉറപ്പുവരുത്തി യോഗതീയതി നേരേത്ത തീരുമാനിക്കണമെന്ന പൊതുവികാരം യോഗത്തിൽ ഉണ്ടായി. 

Tags:    
News Summary - UDF will celebrate may 20 as Destructive development day will be

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.