തൃശൂർ: ഭിന്നശേഷിക്കാർക്ക് ഇനി ട്രെയിൻ യാത്ര നിരക്കിളവിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റും അത് അംഗീകരിക്കുന്നതടക്കമുള്ള നൂലാമാലകളും ഉണ്ടാവില്ല. ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡായ യു.ഡി.ഐ.ഡി (യുണിക് ഡിസബിലിറ്റി ഐഡൻറിറ്റി കാർഡ്) മതി.
ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര റെയിൽവേ മന്ത്രാലയവും യു.ഡി.ഐ.ഡിയും സ്വീകരിച്ചു. യാത്രകൾ ഏറെ ബുദ്ധിമുട്ടിലാവുന്ന ലക്ഷക്കണക്കിന് ഭിന്നശേഷിക്കാർക്ക് സഹായകമായ തീരുമാനത്തിന് പിന്നിൽ തൃശൂർ സ്വദേശിയും ഡെപ്യൂട്ടി കലക്ടറുമായ കെ. മധുവാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 16നാണ് മധു യു.ഡി.ഐ.ഡി മന്ത്രാലയത്തിനും റെയിൽവേ മന്ത്രാലയത്തിനും അപേക്ഷ നൽകിയത്. നിർദേശം അംഗീകരിച്ച് നടപ്പാക്കുകയാണെന്ന മന്ത്രാലയത്തിെൻറ മറുപടിയും മധുവിെൻറ കാർഡ് റെയിൽവേ യാത്ര ഇളവുമായി ലിങ്ക് ചെയ്തതും ഉൾപ്പെടുത്തിയ വിവരങ്ങളോടെ ഇ-മെയിലായി തിങ്കളാഴ്ച മറുപടി ലഭിച്ചു. 40 ശതമാനം അംഗപരിമിതരായവർക്കാണ് റെയിൽവേ ഇളവിന് അർഹതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.