തിരുവനന്തപുരം: കോളജ്, സർവകലാശാല അധ്യാപകർക്ക് യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകേണ്ട 750.93 കോടി നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ തുക ലഭിക്കാനുള്ള പ്രൊപ്പോസൽ സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. അതിന്‍റെ രേഖയുമുണ്ട്. കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം തുക നിഷേധിച്ചത്.
ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയോട് താൻ തന്നെ ഇക്കാര്യം നേരിൽ ആവശ്യപ്പെട്ടപ്പോൾ മന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. തുക നൽകാൻ കേന്ദ്രം തയാറല്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. 22 സംസ്ഥാനങ്ങൾക്ക് ആനുകൂല്യം നിഷേധിച്ചെന്നത് തുക തരാൻ കേന്ദ്രം തയാറല്ലെന്നതിന്‍റെ സൂചനയാണ്.
തുക നേടിയെടുക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ട് ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസിനെ നീക്കം ചെയ്യണമെന്ന സിൻഡിക്കേറ്റംഗങ്ങളുടെ ആവശ്യം സർക്കാറിന്‍റെ പരിഗണനക്ക് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.