ഇടുക്കി ബിഷപ്പിനെ കണ്ട് ഉമ തോമസ്; 'പി.ടിയോട് എതിർപ്പുണ്ടായത് തെറ്റിദ്ധാരണമൂലം'

തൊടുപുഴ: ഇടുക്കി ബിഷപ്പിനെ സന്ദർശിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. പിതാവിന്‍റെ അനുഗ്രഹം വാങ്ങാനായി വന്നതാണെന്നും പി.ടിയോട് എതിർപ്പുണ്ടായത് തെറ്റിദ്ധാരണമൂലമാണെന്നും ഉമ തോമസ് പറഞ്ഞു. ഒന്നോ രണ്ടോ പേർ തെറ്റിദ്ധാരണമൂലം എതിർത്തെങ്കിലും അതിലേറെ പേർ ഒപ്പം ഉണ്ടായിരുന്നല്ലോയെന്നും അവർ പറഞ്ഞു.

കെ.വി. തോമസ് തന്നെ എതിർക്കില്ലെന്ന് ഉമ തോമസ് നേരത്തെ പറഞ്ഞിരുന്നു. കെ.വി.തോമസ് ഞങ്ങളെ എന്നും ചേർത്ത് പിടിച്ചിട്ടേയുള്ളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമാ തോമസ് പറഞ്ഞു.

'എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങൾ തമ്മിലുള്ള കുടുംബ ബന്ധം അത്രക്കുമുണ്ട്. ഞാൻ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണിൽ വിളിച്ചിരുന്നു. മാഷ് വേറെ ഫോണിൽ ആയതിനാൽ മാഷിനോട് സംസാരിക്കാൻ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാൻ പറ്റില്ല. ചേർത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെ. ഒത്തൊരുമിച്ച് പ്രവർത്തിച്ച് എല്ലാവരും കൂട്ടായി നിക്കും'- ഉമാ തോമസ് പറഞ്ഞു.

Tags:    
News Summary - Uma thomas visit Idukki bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.