തൃശൂർ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഫണ്ട് തിരിമറിക്കേസിൽ ദേശീയ പ്രസിഡൻറ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ്, ഒന്നാം പ്രതിയായ ജാസ്മിൻ ഷായുടെ ൈഡ്രവർ നിതിൻ മോഹൻ, ഓഫിസ് സ്റ്റാഫ് പി.ഡി. ജിത്തു എന്നിവരെയാണ് തിരുവനന്തപുരം ൈക്രംബ്രാഞ്ച് തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ യു.എൻ.എയുടെ മൂന്നര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. അഞ്ചു മുതൽ ഏഴു വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്, എം.വി. സുധീർ എന്നിവർക്ക് ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പിെൻറ ഗുരുതര ആരോപണങ്ങളാണ് കേസ് ഡയറിയിലൂടെ വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ മൂൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വാഹനങ്ങളും ഫ്ലാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളിൽ സംശയകരമായ പണമിടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചു. വീഡിയോ കോൺഫറൻസിങ് മുഖേന കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.