തൃശൂർ: ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം നഴ്സിങ് മേഖലയിലെ ശമ്പളം ഫലത്തിൽ പതിനായിരത്തിൽ താഴെയാകുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എൻ.എ) പ്രസിഡൻറ് ജാസ്മിന്‍ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രി മേഖലയിലെ അടിസ്ഥാനശമ്പളം 15,600 രൂപയാണ്. ഇത് ലഭ്യമാകുന്നത് ഗ്രേഡ്- എട്ട് തസ്തികയില്‍ ജോലിയെടുക്കുന്നവര്‍ക്കാണ്.
നഴ്സിങ് മേഖലയില്‍ അടിസ്ഥാന വിഭാഗമായ ഗ്രേഡ് -രണ്ടില്‍പ്പെടുന്ന നഴ്സിന് ലഭിക്കുന്നത് 17,200 രൂപയാണ്. നിലവില്‍ കിട്ടുന്ന ഡി.എ പൂര്‍ണമായും ഈ ശമ്പളത്തിൽ ലയിപ്പിച്ചു. താമസം, ഭക്ഷണം, ഡ്രസ് ക്ലീനിങ്, യൂനിഫോം, മൊബൈല്‍ ചാര്‍ജ്, പ്രതിരോധ കുത്തിെവപ്പ് തുടങ്ങി ആശുപത്രി മാനേജ്മെൻറുകള്‍ പിടിക്കുന്ന ആയിരക്കണക്കിന് രൂപ കൂടി ഇല്ലാതാകുന്നതോടെ 17,200 രൂപ എന്നത് 11,000-13,000 രൂപയാകും. ഇതില്‍നിന്ന് പി.എഫ്, ഇ.എസ്.ഐ വിഹിതംകൂടി അടച്ചാല്‍ ശേഷിക്കുക പതിനായിരത്തിൽ താഴെയാകും. കുടുംബ ചെലവും വായ്പ തിരിച്ചടക്കലുമടക്കം നൂറുകൂട്ടം ആവശ്യങ്ങൾ നടത്തേണ്ടത് ഇൗ തുകകൊണ്ടാണ്.
800 ബെഡുകളുള്ള ആശുപത്രികളിലെ ബി.എസ്സി നഴ്സുമാര്‍ക്കാണ് സര്‍ക്കാര്‍ പെരുപ്പിച്ചുകാണിച്ച 23,760 രൂപ നൽകുന്നത്. ൈകയില്‍ കിട്ടുന്നതാകെട്ട 16,000 -19,000 രൂപ. മാത്രമല്ല, സംസ്ഥാനത്ത് മൂന്ന് ആശുപത്രികള്‍ മാത്രമാണ് 800 ബെഡില്‍ കൂടുതലുള്ളത്. ജനറല്‍ സെക്രട്ടറി എം.വി. സുധീപ്, രക്ഷാധികാരി വത്സന് രാമംകുളത്ത്, ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍, വൈസ് പ്രസിഡൻറുമാരായ സുജനപാല്‍ അച്യുതന്, സിബി മുകേഷ്, അനീഷ് മാത്യു വേരനേനി എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.