കൊച്ചി: കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ ഭാഗങ്ങൾ തകർന്നുവീണതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിലിെൻറ തൂണുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. വ്യാഴാഴ്ച രാത്രി അപകടമുണ്ടായപ്പോൾ നിർത്തിയ സർവിസ് ഇതോടെ പുനരാരംഭിച്ചു.
കെ.എം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ ദിലീപ്കുമാർ സിൻഹയുടെ നേതൃത്വത്തിൽ ട്രാക്ക് ഇന്‍സ്‌പെക്ടര്‍, സ്ട്രക്ചറല്‍ ഇന്‍സ്‌പെക്ടര്‍ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘം പരിശോധിച്ചശേഷമാണ് സർവിസ് പുനരാരംഭിച്ചത്. മെട്രോ തൂണുകളുടെ ബലം, ട്രാക്കിെൻറ അവസ്ഥ എന്നിവയാണ് പരിശോധിച്ചത്. കലൂരിനും ലിസി സ്റ്റേഷനും ഇടയിൽ വ്യാഴാഴ്ച രാത്രി മെട്രോ തൂണിന് സമീപം കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്നാണ് ആലുവയിൽനിന്ന് കലൂരിലേക്കുള്ള സർവിസ് നിർത്തിവെച്ചത്.
മെട്രോ തൂണുകൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരുടെ പരിശോധനയിലും വ്യക്തമായി. തൂണിനോട് ചേര്‍ന്ന് മണ്ണിടിെഞ്ഞങ്കിലും മെട്രോ തൂണുകളെ അത് ഒരുതരത്തിലും അപകടപ്പെടുത്തുന്നതല്ലെന്ന് സംഘം വിലയിരുത്തി. തുടര്‍ന്നാണ് ഈ ഭാഗത്തു കൂടി പരീക്ഷണ ഓട്ടത്തിനായി ട്രെയിന്‍ കടത്തിവിട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ആളെ കയറ്റാതെ മെട്രോ പരിശീലന ഓട്ടം നടത്തി. കുഴപ്പങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച് രണ്ടിന് സർവിസ് പുനരാരംഭിക്കുകയായിരുന്നു.
40 അടി ആഴത്തിലുള്ളതാണ് മെട്രോ തൂണുകളെന്നും ശക്തിയായ ഭൂചലനത്തെപ്പോലും പ്രതിരോധിക്കാൻ ഇതിന് കഴിയുമെന്നുമാണ് കെ.എം.ആർ.എല്ലിെൻറ വിശദീകരണം. തൂണുകൾക്കോ സ്റ്റേഷൻ കെട്ടിടത്തിനോ സമീപം അസ്വാഭാവികമായി എന്തെങ്കിലും നിർമാണ പ്രശ്നങ്ങളുണ്ടായാൽ സർവിസ് തുടരരുത് എന്ന ചട്ടമുള്ളതിനാലാണ് വ്യാഴാഴ്ച രാത്രി ഒാട്ടം നിർത്തിയതെന്നും അധികൃതർ പറഞ്ഞു.
അപകടം പത്ത് മീറ്റർ ആഴത്തിൽ പൈലിങ് നടത്തിയതിനാൽ
കൊച്ചി: കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ ഭാഗങ്ങൾ ഇടിഞ്ഞുണ്ടായ അപകടം പത്ത് മീറ്റർ ആഴത്തിൽ പൈലിങ് നടത്തിയത് മൂലമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിലാണ് നിഗമനം. അമിതമായി മണ്ണ് എടുത്ത് മാറ്റിയത് കാരണം അടിത്തട്ടിലെ ജലസമ്മർദം താങ്ങാനാകാതെയാണ് കെട്ടിടം നിലപൊത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പത്ത് മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത മാറ്റിയ ഭാഗത്ത് അഞ്ച് മീറ്റര്‍ ഉയത്തില്‍ മണ്ണിട്ട് നികത്തണമെന്ന് വിദഗ്ധ സമിതി പറയുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഘം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ടി കെ ബല്‍ദേവ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം ടി ഷാബു, കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റെജീന ബീവി, അബ്ദുള്‍ കലാം (കെഎംആര്‍എല്‍), ഡോ. ബാബു ജോസഫ്, സ്ട്രക്ചറല്‍ എഞ്ചിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പ്രാഥമിക റിപോര്‍ട്ട് തയറാക്കിയത്.
മണ്ണിട്ട് നികത്തിയ ഭാഗം തെങ്ങിന്‍ തടി ഉപയോഗിച്ച് ഉറപ്പിച്ച് നിര്‍ത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോണ്‍ക്രീറ്റ് ഉപയോഗിച്ചാല്‍ കാലതാമസമുണ്ടാകുമെന്നുള്ളതിനാലാണ് തെങ്ങിന്‍ തടി ഉപയോഗിച്ച് ചുറ്റും ഉറപ്പിച്ച് നിര്‍ത്തുവാനുള്ള തീരുമാനം. നിര്‍മാണ ജോലികള്‍ ശനിയാഴ്ച തുടങ്ങും. നാല് ദിവസത്തിനുള്ളില്‍ അടിയന്തിര ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമെന്ന് ഉറപ്പ് വരുത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് എറണാകുളം ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. തകര്‍ന്ന നിർമാണ പ്രവർത്തനങ്ങൾക്ക് സമീപത്തെ ഒരു കെട്ടിടത്തിന് മാത്രമാണ് നേരിയ ബലക്ഷയമുള്ളത്. സമീപത്തെ മറ്റ് കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും കലക്ടർ പറഞ്ഞു.
കൂടുതല്‍ പരിശോധനകള്‍ക്കായി മറ്റൊരു വിദഗ്ധ സമിതിക്കും ശനിയാഴ്ച രൂപം നല്‍കും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാകും വിശദമായ നടപടികള്‍. നഗരസഭാ സൂപ്രണ്ടിങ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും ആഴത്തിലെ മണ്ണെടുപ്പാണ് അപകടകാരണമെന്ന് സൂചിപ്പിക്കുന്നുണ്ട്. റോഡില്‍ വാഹനങ്ങള്‍ ഓടുമ്പോഴും മെട്രോ റെയില്‍ പോകുമ്പോഴും ഉണ്ടാകുന്ന കുലുക്കം പൈലുകൾക്ക് ബലക്ഷയം ഏൽപ്പിച്ചിട്ടുണ്ടാകാം എന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തെ തുടര്‍ന്ന് മെട്രോയുടെ തൂണുകള്‍ക്ക് സമീപം മണ്ണിൽ വിള്ളൽ രൂപപ്പെട്ടതോടെ രൂപ പെട്ടതോടെ പാലാരിവട്ടത്തിനും മഹാരാജാസിനുമിടയില്‍ കൊച്ചി മെട്രോയുടെ സര്‍വീസ് നിർത്തിവച്ചിരുന്നു. തുടര്‍ന്ന് കെ.എം.ആർ.എല്ലിെൻറ ഉന്നത തല സംഘം പരിശോധിച്ച് ട്രാക്കിനും തൂണുകൾക്കും കുഴപ്പങ്ങളില്ല എന്ന് വ്യക്തമായതോടെ പരിശീലന ഓട്ടം നടത്തുകയും ഉച്ചക്ക് രണ്ടുമണിയോടെ സർവീസ് പുനരാരംഭിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ ഭാഗങ്ങൾ മണ്ണിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. മേഖലയിലെ വൈദ്യുതി ലൈനിെൻ്റയും ഭൂഗർഭ ലൈനിെൻ്റയും അപകട പരിശോധന നടത്തുമെന്ന് കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ അറിയിച്ചു. കെട്ടിട നിർമ്മാണ അനുമതി താത്ക്കാലികമായി റദ്ദ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തി നടപ്പിലാക്കിയിട്ടുണ്ടെന്നും മേയർ അറിയിച്ചു. ഈ കെട്ടിടത്തിെൻ്റ നിർമ്മാണത്തിന് നൽകിയ അനുമതിയി എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുേണ്ടാ എന്ന് പരിശോധിച്ചു വരികയാണെന്നും മേയർ കൂട്ടിച്ചേർത്തു.
ഇടിഞ്ഞുവീണത് ഉയരാനിരുന്ന 12 നില കെട്ടിടത്തിെൻറ പ്രാരംഭനിർമാണം
കൊച്ചി: കലൂരിൽ ഉയർന്നുപൊങ്ങാനിരുന്ന 12 നില കെട്ടിടത്തിെൻറ പ്രാരംഭ നിർമിതിയാണ് വ്യാഴാഴ്ച രാത്രിയോടെ ഇടിഞ്ഞുവീണത്. കെട്ടിട നിർമാണത്തിന് സ്ഥാപിച്ച താൽക്കാലിക ഇരുമ്പ് സ്ട്രക്ചറും പൈലിങ്ങിെൻറ ഭാഗങ്ങളുമാണ് തകർന്നത്. 30 മീറ്റർ വീതം നാലുവശത്തും പൈലിങ് ചെയ്യുന്ന പ്രവൃത്തിയാണ് ഇവർ നടത്തിവന്നത്. നാലുവശത്തും ഇത്തരത്തിൽ പൈലിങ് ചെയ്ത് നടുവിൽനിന്ന് ഒമ്പത് മീറ്റർ ആഴത്തിൽ മണ്ണെടുക്കുകയായിരുന്നു. ഭൂമിക്കടിയിൽ രണ്ടുനില നിർമിക്കുകയായിരുന്നു ലക്ഷ്യം. മണ്ണെടുക്കുന്ന പ്രവർത്തനം നടക്കുന്നതിനിടെയാണ് അപകടം. രാത്രി നിർമാണപ്രവർത്തനമില്ലാതിരുന്നതിനാലാണ് ആളപായം ഒഴിവായത്.
ക്രസൻറ് കൺസ്ട്രക്ഷൻസാണ് നിർമാണം നടത്തിയിരുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്തിെൻറ വശങ്ങളിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞ് തുടങ്ങിയിരുെന്നന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതില്‍ ബാനര്‍ജി റോഡിെൻറ വശത്തുനിന്ന് മണ്ണിടിഞ്ഞ് ഒരുവശത്ത് മതില്‍പോലെ നിർമിച്ചിരുന്ന തൂണുകള്‍ മറിയുകയായിരുന്നു. നാലുവശെത്ത തൂണുകള്‍ക്കും താങ്ങായി നടുവില്‍ വെച്ചിരുന്ന ഇരുമ്പ് ബീമും ഇതോടെ ഒടിഞ്ഞ് നിലംപൊത്തി. പോത്തീസ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
സംഭവമറിഞ്ഞ് കലക്ടർ, ഹൈബി ഈഡൻ എം.എൽ.എ, മേയർ സൗമിനി ജയിൻ, കൗൺസിലർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മേഖലയിലെ റോഡിനോട് ചേർന്ന് നിർമിച്ച കൾവർട്ടിെൻറ നിർമാണ അപാകതയും റോഡിെൻറ മോശം അവസ്ഥയും അപകടത്തിന് കാരണമായതായി സമീപവാസികൾ ആരോപിച്ചു. കൾവർട്ട് നിർമിച്ചപ്പോൾ റോഡ് ഉയർത്തിയിരുന്നെങ്കിലും വശങ്ങൾ കെട്ടി ബലപ്പെടുത്തിയിരുന്നില്ല. അടുത്തിടെ മാത്രമാണ് റോഡിെൻറ ഇടതുവശത്ത് ഭിത്തി െകട്ടിയത്. ഈ ഭാഗത്തും മണ്ണിടിഞ്ഞിട്ടുണ്ട്. വാട്ടർ അതോറിറ്റി പൈപ്പ് ലൈനും കെ.എസ്.ഇ.ബി വൈദ്യുതി ലൈനും മാറ്റിനൽകാൻ വൈകിയതാണ് സംരക്ഷണഭിത്തി കെട്ടാൻ കാലതാമസമെടുത്തതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.