തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഗണർ കാറിന്‍റെ ചില്ല് അടിച്ചു തകർത്തു. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ഉമാദേവിയും 83കാരിയായ മാതാവ് ശാന്തകുമാരിഅമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇന്ന് രാവിലെ ഏഴ് മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്‍റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല സി.ഐ ബി.കെ. സുനിൽ കൃഷ്ണൻറെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.
അയൽവാസിയുമായി വർഷങ്ങളായി വഴിത്തർക്കം നിലനിൽക്കുന്നുണ്ടെന്നും ഇതാവാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉമാദേവി പറഞ്ഞു. വീടിൻറെ മുൻ വാതിലിന്‍റെ പടിയിൽ പൂച്ച, എലി എന്നിവയെ കൊന്ന് കൊണ്ടു വയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.